Ellarum Chollanu Lyrics (Malyalam)

Welcome to page of Ellarum Chollanu lyrics Malayalam. Ellaru Chollanu is the beautiful Malayalam song, sung by Janamma David. This song stands from the album Nellakuyil.

SONG : Ellarum Chollanu
SINGER : Janamma David
ALBUM: Nellakuyil

Ellarum Chollanu lyrics

എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് 
എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് 
കല്ലാണീ നെഞ്ചിലെന്ന്
കരിങ്കല്ലാണ് കരിങ്കല്ലാണ് നെഞ്ചിലെന്ന്

ഞാനൊന്നു തൊട്ടപ്പോ നീലക്കരിമ്പിന്റെ
തുണ്ടാണ് കണ്ടതയ്യാ – ചക്കര
ത്തുണ്ടാണ് കണ്ടതയ്യാ

നാടാകെച്ചൊല്ലണ് നാട്ടാരും ചൊല്ലണ്
കാടാണ് കരളിലെന്ന് -കൊടും കാടാണ്
കൊടുംകാടാണ് കരളിലെന്ന്

ഞാനൊന്നു കേറിയപ്പൊ
നീലക്കുയിലിന്റെ കൂടാണ് കണ്ടതയ്യാ
കുഞ്ഞിക്കൂടാണ് കണ്ടതയ്യാ

എന്തിന്നു നോക്കണ് എന്തിന്നു നോക്കണ്
ചന്തിരാ നീ ഞങ്ങളേ അയ്യോ ചന്തിരാ
അയ്യോ ചന്തിരാ നീ ഞങ്ങളേ

ഞാനില്ല മേപ്പോട്ട് ഞാനില്ല മേപ്പോട്ട്
കല്യാണച്ചെക്കനുണ്ടേ താഴെ
കല്യാണച്ചെക്കനുണ്ടേ

ചെണ്ടോന്നു വാങ്ങണം മുണ്ടുമുറിയ്ക്കണം
പൂത്താലി കെട്ടീടേണം പൊന്നിൻ പൂത്താലി
പൊന്നിൻപൂത്താലി കെട്ടീടേണം

കളിയല്ല കിളിവാലൻ വെറ്റില തിന്നെന്റെ
ചുണ്ടൊന്നു ചോപ്പിയ്ക്കേണം എന്റെ
ചുണ്ടൊന്നു ചോപ്പിയ്ക്കേണം

എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്
കല്ലാണീ നെഞ്ചിലെന്ന്
കരിങ്കല്ലാണ് കരിങ്കല്ലാണ് നെഞ്ചിലെന്ന്